കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്നയാളെ കബളിപ്പിച്ച് പൊലീസുകാരനെന്ന വ്യാജേന തട്ടിപ്പ് ; അനാശാസ്യ കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി 1.40 ലക്ഷം തട്ടിയെടുത്തു

google news
police

കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്നയാളെ കബളിപ്പിച്ച്  പൊലീസുകാരനെന്ന വ്യാജേന ഒരാള്‍ 1.40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അനാശാസ്യ കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിഴയിനത്തിലെന്ന് പറഞ്ഞ് ഈ പണം തട്ടിയെടുത്തത്. 
ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച രാത്രി 8.15 ഓടെ കിംഗ്ഡം ഓഫ് ഹെവനിന് സമീപം കാറില്‍ ഇരിക്കുമ്പോള്‍ പൊലീസ് യൂണിഫോം ധരിച്ച ഒരാള്‍ അവരെ സമീപിക്കുകയായിരുന്നു. ഇയാള്‍ തങ്ങളെ സമീപിച്ച് കാറിന്റെ ചില്ല് താഴ്ത്താന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരനായ  ശുഭം തനേജ പറയുന്നു. തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കൈക്കലാക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട് പോകണമെങ്കില്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി തനേജ പരാതിയില്‍ പറയുന്നു. 
'ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ എടിഎം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചു, 40,000 രൂപ കാറില്‍ സൂക്ഷിച്ചിരുന്നു. 1.40 ലക്ഷം രൂപ എടുത്ത ശേഷം ഞങ്ങളുടെ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും തിരികെ നല്‍കി അയാള്‍ ഓടിപ്പോയി. ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലെത്തി വ്യാഴാഴ്ച പരാതി നല്‍കി.' തനേജ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Tags