ഒരു കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു; മകന്‍ അറസ്റ്റില്‍
murder

ഒരു കുടുംബത്തിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയെയുമാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ട് പേരെ വീടിനുള്ളിലെ ശുചിമുറിയിലും മറ്റുള്ളവരെ മുറികളിലുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പിടിയിലായ കേശവ് ലഹരി വസ്തുക്കള്‍ക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്ന് ഇയാള്‍ പുറത്തുവന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Share this story