ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു ; രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത് 260 ട്രെയിനുകള്‍

fog

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. റോഡ് – റെയില്‍ – വ്യോമ ഗതാഗതത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു.മൂടല്‍മഞ്ഞ് കാരണം കഴിഞ്ഞ രണ്ട് ദിവസത്തിനടെ 260 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
നാളെയും മറ്റന്നാളും ജമ്മുകശ്മീര്‍ , ഹിമാചല്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. 

Share this story