ജീവനക്കാരുടെ എണ്ണം ഇരുപതില്‍ കുറവായ സ്ഥാപനങ്ങളും ഇ.എസ്.ഐ നിയമത്തിന് കീഴില്‍ വരും ; സുപ്രീം കോടതി

kannur vc placement  supreme court

ജീവനക്കാരുടെ എണ്ണം ഇരുപതില്‍ കുറവായ സ്ഥാപനങ്ങളും ഇ.എസ്.ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) നിയമത്തിനുകീഴില്‍ വരുമെന്ന് സുപ്രിംകോടതി. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഇ.എസ്.ഐ.നിയമത്തിന് ബാധകമല്ലെന്ന വ്യവസ്ഥ 1989 ഒക്ടോബര്‍ 20മുതല്‍ നിലവിലുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 1989 ഒക്ടോബര്‍ 20നുമുമ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്നാണ് കോടതി വ്യക്തമാക്കി.
തെലങ്കാനയിലെ രാധിക സിനിമാ തീയറ്റര്‍ കേസിലാണ് കോടതിയുടെ ഉത്തരവ്. ജീവനക്കാരുടെ എണ്ണം ഏതുകാലത്താണ് കുറഞ്ഞിരുന്നത് എന്നതിന് പ്രസക്തിയില്ലെന്ന് സുപ്രിംകോടതി ഉത്തരവില്‍ പറഞ്ഞു. കുറഞ്ഞ ശമ്പളക്കാര്‍ക്ക് (നിലവില്‍ 21,000 രൂപ) ചികിത്സയും മറ്റ് ആനുകൂല്യങ്ങളുമാണ് ഇ.എസ്.ഐ.യിലൂടെ നല്‍കുന്നത്.

Share this story