യങ് ഇന്ത്യ ഓഫീസ് അടച്ചുപൂട്ടിയ നടപടി താത്കാലികമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
ed
ഓഫീസിലെ പരിശോധന പൂര്‍ത്തിയായ ശേഷം ഇത് തുറന്നു നല്‍കും.

നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രം പ്രവര്‍ത്തിക്കുന്ന ദില്ലിയിലെ കെട്ടിടത്തിലെ 'യങ് ഇന്ത്യന്‍' ഓഫീസ് അടച്ചു പൂട്ടിയ നടപടി താത്കാലികമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഓഫീസിലെ പരിശോധന പൂര്‍ത്തിയായ ശേഷം ഇത് തുറന്നു നല്‍കും. യങ് ഇന്ത്യ പ്രതിനിധികള്‍ വരാത്തതു കൊണ്ടാണ് പരിശോധന മാറ്റിവച്ചത്. പരിശോധന ഇന്ന് പൂര്‍ത്തിയാക്കാന്‍ നോക്കുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു

സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇന്നലെയാണ് സീല്‍ ചെയ്തത്. ഈ ഓഫീസ് ഇനി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അനുമതി നിര്‍ബന്ധമാകുമെന്നായിരുന്നു വാര്‍ത്ത. ഈ നടപടിയാണ് താത്കാലികമെന്ന് ഇഡി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Share this story