കവര്‍ച്ചക്കാരുമായി ഏറ്റുമുട്ടല്‍ ; പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

police

പഞ്ചാബിലെ ജലന്ധറില്‍ മോഷ്ടാക്കളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഫഗ്വാര സ്റ്റേഷനിലെ ഗണ്‍മാനും കപൂര്‍ത്തല സ്വദേശിയുമായ കുല്‍ദീപ് സിംഗ് ബജ്വ (28) ആണ് കൊല്ലപ്പെട്ടത്.
തോക്കു ചൂണ്ടി കവര്‍ച്ച നടത്തി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ പൊലീസ് സംഘത്തിന് നേരെ കവര്‍ച്ചക്കാര്‍ നിറയൊഴിക്കുകയായിരുന്നു. തുടയില്‍ വെടിയേറ്റ കുല്‍ദീപിനെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു. കവര്‍ച്ചക്കാരായ മൂന്നു പേരെ മുട്ടിന് വെടിവച്ച ശേഷം പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു.
 

Share this story