വനിതകള്‍ക്കു തൊഴില്‍ സാധ്യത ; മുന്നില്‍ തമിഴ്‌നാട്ടിലെ നഗരങ്ങള്‍
Tue, 10 Jan 2023

വനിതകളുടെ തൊഴില്‍ സാധ്യതാപട്ടികയില്‍ തമിഴ്‌നാട്ടിലെ എട്ട് നഗരങ്ങള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് സ്ത്രീ സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. സിറ്റി ഇന്‍ക്ലൂഷന്‍ സ്‌കോറിന്റെ സംസ്ഥാന തല ശരാശരിയില്‍ കേരളം ഒന്നാമതെത്തി.
ഇന്ത്യയിലെ മികച്ച സ്ത്രീ സൗഹൃദ നഗരങ്ങള്‍ സംബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടു പുറത്തിറക്കിയത്.