കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
congress

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം. ഈ മാസം 30ാം തീയതി വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി. മുപ്പതാം തീയതി വരെ രാവിലെ 11 മുതല്‍ മൂന്ന് മണിവരെ എഐസിസി ആസ്ഥാനത്ത് നേരിട്ട് പത്രിക സമര്‍പ്പിക്കാം.

ഒക്ടോബര്‍ 1 നാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ എട്ടുവരെ വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും ,ശശി തരൂരും മത്സരംഗത്ത് ഉണ്ടാകും എന്ന് ഉറപ്പായി. ജി 23 പ്രതിനിധീകരിച്ച് മനീഷ് തിവാരി മത്സരിച്ചേക്കും.

Share this story