മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭൂചലനം; 3.6 തീവ്രത

Japan quake death toll rises to 4

മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച പുലര്‍ച്ചെ 4.28നാണ് ഉണ്ടായത്.

നാസിക്കില്‍ നിന്ന് 89 കിലോമീറ്റര്‍ പടിഞ്ഞാറ് അഞ്ച് കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Share this story