നാഷണൽ ഹെറാൾഡ് ആസ്ഥാനത്ത് ഇ.ഡി റെയ്ഡ്; രാജ്യത്ത് 12 ഇടങ്ങളിൽ പരിശോധന
 National Herald

ഡല്‍ഹി: നാഷണൽ ഹെറാൾഡിന്റെ വിവിധ ഓഫീസുകളിൽ ഇ.ഡി പരിശോധന. ഡൽഹിയില്‍ 12 ഇടങ്ങളില്‍ പരിശോധന നടന്നതായാണ് റിപ്പോര്‍ട്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരിൽ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലുണ്ടാകുമെന്നും സൂചനയുണ്ട്.

ഹെറാള്‍ഡ് ഹൗസിന്റെ നാലാം നിലയിലുള്ള ഓഫീസില്‍ രാവിലെ പത്ത് മുതലാണ് പരിശോധന ആരംഭിച്ചത്. അതേസമയം, പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പ്രതിയായ അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ വിവിധ ഇടങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുന്നുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്ന് ദിവസം കൊണ്ട് 12 മണിക്കൂറിലേറെയാണ് ഇ.ഡി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. ഇരുവരും നല്‍കിയ ഉത്തരങ്ങള്‍ സമാനമാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. 

Share this story