നവി മുംബൈ തുറമുഖത്ത്​ 1,725 കോടിയുടെ മയക്കുമരുന്ന്​ പിടികൂടി
Drug

മും​ബൈ: ന​വി മും​ബൈ​യി​ലെ ന​വ​ശേ​വ തു​റ​മു​ഖ​ത്ത്​ ഡ​ൽ​ഹി പൊ​ലീ​സി​ന്റെ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 1,725 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 345 കി​ലോ​ഗ്രാം ഹെ​റോ​യി​നാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക സെ​ൽ പി​ടി​കൂ​ടി​യ​ത്. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ഹെ​റോ​യി​ൻ ക​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

രാ​ജ്യ​ത്ത്​ ന​ട​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട​യാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്ത്​ 21,000 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന്​ മാ​ഫി​യ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ​ച്ച്.​ ജി.​എ​സ്​ ധാ​ലി​വ​ൽ പ​റ​ഞ്ഞു.

Share this story