ജമ്മു കശ്മീരില്‍ മയക്കുമരുന്ന് സംഘം പിടിയില്‍

arrested

ജമ്മു കശ്മീരില്‍ മയക്കുമരുന്ന് സംഘം പിടിയില്‍. ബാരാമുള്ളയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 300 കിലോ ലഹരി വസ്തുവുമായി 2 പേര്‍ അറസ്റ്റില്‍. ബാരാമുള്ളയില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനത്തില്‍ ലഹരി കടത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ബാരാമുള്ള സ്വദേശികളായ ജഹാംഗീര്‍ അഹമ്മദ് ലോണ്‍, അഷാഖ് ഹുസൈന്‍ മഗ്ലൂ എന്നീ രണ്ട് മയക്കുമരുന്ന് കടത്തുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു. എന്‍ഡിപിഎസ് ആക്ട് പ്രകാരം പട്ടാന്‍ പൊലീസ് കേസെടുത്തു.

Share this story