ഡൽഹിയിൽ സ്പാ ജീവനക്കാരിയെ പീഡിപ്പിച്ച 4 പേർ അറസ്റ്റിൽ
arrested

ഡൽഹിയിൽ മസ്സാജ് സെന്റർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാംപുരയിൽ ‘സ്പാ’ മാനേജരും ക്ലയന്റും ചേർന്ന് 22 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് പെൺകുട്ടി ഡൽഹി വനിതാ കമ്മീഷനെ സമീപിച്ചത്. തുടർന്ന് കമ്മീഷൻ അധ്യക്ഷ ഡൽഹി പൊലീസിനും മുനിസിപ്പൽ കോർപ്പറേഷനും നോട്ടീസ് അയച്ചു.

‘ദി ഓഷ്യൻ സ്പാ’യിലാണ് സംഭവം. സ്പായുടെ മാനേജർ തന്നെ ഒരു ഇടപാടുകാരനെ പരിചയപ്പെടുത്തുകയും തുടർന്ന് മയക്കുമരുന്ന് അടങ്ങിയ പാനീയം കുടിക്കാൻ നൽകുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു. ശേഷം ഇരുവരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സ്പാ ഉടമയോട് പരാതി പറയാൻ ശ്രമിച്ചപ്പോൾ, സംഭവം പുറത്തു പറയാതിരിക്കാൻ പണം നൽകാൻ ശ്രമിച്ചതായും പെൺകുട്ടി ആരോപിക്കുന്നു.

സംഭവത്തിൽ കേസെടുത്ത പൊലീസ് 4 പ്രതികളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധന നടത്തിയെന്നും, കുട്ടിക്ക് കൗൺസിലിംഗ് നടത്തിയെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ വനിതാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പാകളുടെ മറവിൽ ഡൽഹിയിലുടനീളം സെക്‌സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ കൂട്ടിച്ചേർത്തു.

Share this story