പുതിയ മദ്യനയം പിന്‍വലിച്ച് ദില്ലി സര്‍ക്കാര്‍
ARAVIND KEJAEIWAL

പുതിയ മദ്യനയം പിന്‍വലിച്ച് ദില്ലി സര്‍ക്കാര്‍. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.ലഫ്. ഗവര്‍ണര്‍ സിബിഐ അന്വേഷണതിന് ഉത്തരവ് നല്‍കിയതിന് പിന്നാലെ ആണ് നടപടി.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ് എക്സൈസ് വകുപ്പിന്റെ ചുമതല. മദ്യനയത്തെച്ചൊല്ലി ലഫ്. ഗവര്‍ണറും സര്‍ക്കാരും പരസ്യ ഏറ്റുമുട്ടലാണ് നടന്നത്. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.

കെജരിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനു പിന്നാലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് അന്വേഷണം തുടങ്ങി. സിബിഐയും ഇകാര്യത്തില്‍ പരിശോധന നടത്തിവരികയാണ്.
 

Share this story