ഡൽഹി മദ്യനയത്തിൽ വീണ്ടും പുനരാലോചന

google news
liquor

ഡൽഹി മദ്യനയത്തിൽ വീണ്ടും പുനരാലോചന. പുതിയ മദ്യ നയം ഒരു മാസം കൂടി നീട്ടുന്നത് പരിഗണനയിൽ. തീരുമാനം ഇന്ന് ഉണ്ടാകും.നാളെ മുതൽ പഴയ മദ്യ നയം പുനസ്ഥാപിക്കാൻ ആയിരുന്നു തീരുമാനം.

സ്വകാര്യ മേഖലയില്‍ മദ്യവിതരണം അനുവദിച്ചുകൊണ്ടുള്ള വിവാദമായ മദ്യനയത്തില്‍ നിന്ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു . അടുത്തമാസം ഒന്നുമുതല്‍ സര്‍ക്കാരിന്‍റെ മദ്യക്കടകള്‍ വഴിയെ മദ്യവിതരണമുണ്ടാവുള്ളുവെന്നും അടുത്ത ആറുമാസത്തേക്ക് പഴയ മദ്യനയം ബാധകമാണെന്നുമാണ് സർക്കാർ അറിയിച്ചത്.

വരുമാന വര്‍ധനയും മികച്ച സേവനവും ലക്ഷ്യമിട്ടാണ് സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ മദ്യവിതരണം ഡല്‍ഹിയില്‍ ആരംഭിച്ചത്. വലിയ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചുള്ള മദ്യവിതരണം ഡല്‍ഹിയിലാകെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് മദ്യനയത്തിലെ ക്രമക്കേടുകള്‍ ഓരോന്നായി ഉയര്‍ന്നുതുടങ്ങി. ലൈസന്‍സ് വിതരണം ചെയ്യുന്നതിലും കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനികള്‍ക്ക് എങ്ങനെ മദ്യവിതരണം സാധ്യമായി തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുതിയ മദ്യനയം റദ്ദാക്കിയതായി അറിയിച്ചത്.

Tags