ദില്ലിയിൽ മതിലിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ; പൊലീസ് അന്വേഷണം തുടങ്ങി

pakistha
സംഭവത്തിൽ നിയമ നടപടി എടുക്കുമെന്നും സുരക്ഷാ വീഴ്ച അല്ലെന്നും ദില്ലി പൊലീസ് അറിയിച്ചു.  പൊലീസ് എത്തി ചുമരിലെ എഴുത്തുകൾ മായ്ച്ചു. 

ദില്ലി : ദില്ലിയിൽ മതിലിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെ കുറിച്ച് ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.പശ്ചിം വിഹാർ മേഖലയിൽ ആണ് മതിലിൽ മുദ്രാവാക്യങ്ങൾ എഴുതിയതായി ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തിൽ നിയമ നടപടി എടുക്കുമെന്നും സുരക്ഷാ വീഴ്ച അല്ലെന്നും ദില്ലി പൊലീസ് അറിയിച്ചു.  പൊലീസ് എത്തി ചുമരിലെ എഴുത്തുകൾ മായ്ച്ചു. 

സിഖ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ പേരിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. വാർത്തകളിൽ നിറയാനുള്ള സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു. 

Share this story