പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്തില്‍
minister rajnath singh

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തില്‍. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിരോധ മന്ത്രി ഈജിപ്തില്‍ എത്തിയത്.

ഈജിപ്തില്‍ പ്രതിരോധമന്ത്രി മുഹമ്മദ് അഹമ്മദ് സാക്കിയുമായി രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെയും സിംഗ് സന്ദര്‍ശിക്കും.

സന്ദര്‍ശനത്തിനിടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ആകാശ് മിസൈല്‍ സംവിധാനം ഉള്‍പ്പെടെ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

Share this story