ജയലളിതയുടെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി തള്ളി

jayalalitha
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 2016ലാണ് ജയലളിതയുടെ മരണം. സിബിഐ അന്വേഷിത്ത് മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണഅടുവരണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ആര്‍ ആര്‍ ഗോപാല്‍ജി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി തീരുമാനം.
 

Share this story