മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാര്‍ ; പൃഥ്വിരാജ് ചവാന്‍
prithiraj chavan
തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയാറാണ്.

മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് ഉറപ്പില്ലെന്ന് മഹാരാഷട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ . തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയാറാണ്. ശിവസേന സഖ്യത്തില്‍ നില്‍ക്കില്ലെങ്കില്‍ പിന്നെ മഹാവികാസ് അഗാഡിയില്ല.ഉദ്ദവിനെ മുഖ്യമന്ത്രിയാക്കിയത് സഖ്യത്തിന്റെ കൂട്ടായ തീരുമാനം ആണ്. അദ്ദേഹത്തെ മാറ്റണമെങ്കില്‍ സഖ്യം തീരുമാനിക്കണം.

മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിന് റോള്‍ ഇല്ല. പ്രതിസന്ധിയില്‍ സേനയെ ഉപദേശിക്കാനുമാവില്ല. പ്രതിസന്ധി അവരുടെ ആഭ്യന്തര കാര്യമെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

Share this story