കോണ്‍ഗ്രസ് പ്രതിഷേധം; ഡല്‍ഹിയില്‍ നിരോധനാജ്ഞ
CONGRESS
രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്.

കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തര്‍ മന്തര്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കമുള്ള വിഷയങ്ങളിലാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എം പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. വിജയ് ചൗക്കി്ല്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share this story