ഗു​ജ​റാ​ത്തി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി ബി​ജെ​പി​യി​ലേക്ക്

bjp

അ​ഹ​മ്മ​ദാ​ബാ​ദ്:  ഗു​ജ​റാ​ത്തി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. ദ​ഹേ​ഗാം മ​ണ്ഡ​ല​ത്തി​ലെ മു​ൻ എം​എ​ൽ​എ​യാ​യ കാ​മി​നി റാ​ത്തോ​ഡാ​ണ് ബി​ജെ​പി​യി​ലേക്ക് മാറിയത്.2012-ൽ 2297 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച റാ​ത്തോ​ഡ് 2017-ലെ ​തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ബി​ജെ​പി​യി​ൽ ബാ​ൽ​രാ​ജ്സി​ൻ​ഹ് ചൗ​ഹാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​നാ​യി ഗു​ജ​റാ​ത്ത് പി​സി​സി പ്ര​സി​ഡ​ന്‍റ് ജ​ഗ​ദീ​ഷ് ഠാ​ക്കൂ​ർ ഒ​രു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് റാ​ത്തോ​ഡ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി​മാ​റ്റ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. 

Share this story