ഗുജറാത്തില്‍ കോണ്‍ഗ്രസിന് സാധ്യതയേറി ; ജിഗ്നേഷ് മേവാനി

mewani

ഗുജറാത്തില്‍ മോദി പ്രഭാവം അവസാനിച്ചെന്ന് കോണ്‍ഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ജിഗ്‌നേഷ് മേവാനി. ഇത്തവണ കോണ്‍ഗ്രസ് ഭരണം പിടിക്കാന്‍ സാധ്യതയേറിയെന്ന് ജിഗ്‌നേഷ് അവകാശപ്പെട്ടു. താന്‍ മരണം വരെയും ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞതവണ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് ചിഹ്നത്തിലാണ് മേവാനി മത്സരിക്കുന്നത്. 2017ല്‍ കോണ്‍ഗ്രസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് യുവനേതാക്കളില്‍ ജിഗ്‌നഷ് മാത്രമാണ് ഇന്ന് പാര്‍ട്ടിയില്‍ അവശേഷിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട മുന്‍ എംഎല്‍എ മണിലാല്‍ വഗേലയാണ് ജിഗ്‌നേഷിന്റെ മുഖ്യ എതിരാളി. മുസ്ലീം വോട്ട് നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ എഐഎംഐഎമ്മും ആം ആദ്മി പാര്‍ട്ടിയും കളത്തിലുണ്ട്.

Share this story