വിവാദ ഡോക്യുമെന്ററി പ്രദര്‍ശനം കേരളത്തില്‍ നടത്താന്‍ കോണ്‍ഗ്രസും ഇടതു സംഘടനകളും ; തടയാന്‍ ബിജെപി
Wed, 25 Jan 2023

ബിബിസി പുറത്തുവിട്ട വിവാദ ഡോക്യുമെന്ററി ചര്‍ച്ചയാവുകയാണ്. അതിനിടെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം കേരളത്തില്‍ ഇന്നും തുടരും. ഇടത് സംഘടനകളുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദര്‍ശനം നടക്കുക.വരും ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ പ്രദര്‍ശനം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദര്‍ശനം തടയാന്‍ ബിജെപി,യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രദര്‍ശനം തടയാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത് വലിയ സംഘര്‍ഷത്തിലാണ് അവസാനിച്ചത്.