ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ട് ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍

tripura
ത്രിപുരയില്‍ സിപിഎം ചൊവ്വഴ്ചയും കോണ്‍ഗ്രസ് ബുധനാഴ്ചയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. ഇരു പാര്‍ട്ടികളും സഖ്യത്തിലാണ് മത്സരിക്കുക. സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 30ആണ്. ഇരു പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
 

Share this story