കോണ്‍ഗ്രസും ബിജെപിയും ഒന്നാണ്'; പരസ്പരം കുറ്റപ്പെടുത്തല്‍ മാത്രമാണ് ഇരുവരും ചെയ്യുന്നതെന്ന് കെസിആര്‍

kcr

കോണ്‍ഗ്രസും ബിജെപിയും ഒന്നാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുകള്‍ കൊണ്ടുള്ള തര്‍ക്കങ്ങളും പരസ്പരം കുറ്റപ്പെടുത്തലുകളും മാത്രമാണ് നടക്കുന്നതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ ഖമ്മത്ത് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ സേവിക്കുന്നതിനായാണ് ബിആര്‍എസ് പാര്‍ട്ടി രൂപീകരിച്ചിട്ടുള്ളതെന്ന് പറഞ്ഞ ചന്ദ്രശേഖര റാവു കേന്ദ്ര സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. ബിആര്‍എസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സംവരണം, എല്ലാ വീട്ടിലും പൈപ്പ് വെള്ളം, ദളിതര്‍ക്കും കര്‍ഷകര്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ തുടങ്ങിയവ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story