ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു

wegt

ലുധിയാന: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി   സന്ദോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണ് മരിച്ചു.രാഹുൽ ഗാന്ധിയോടൊപ്പം നടക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലുധിയാനയിൽ യാത്ര പുനരാംഭിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. 

ഉടനെ ലുധിയാനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ച്ചയായി രണ്ടുവട്ടം എം.പിയായ അദ്ദേഹം മുന്‍ പഞ്ചാബ് മന്ത്രി കൂടിയാണ്. വിവരം അറിഞ്ഞ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നിര്‍ത്തി ആശുപത്രിയിലെത്തി.
 

Share this story