തടവില്‍ പാര്‍പ്പിച്ച് യുവതിയെ 36 ദിവസം തുടര്‍ച്ചയായി കൂട്ട ബലാത്സംഗം ചെയ്തതായി പരാതി
rape

രാജസ്ഥാനില്‍ 45കാരിയെ തടവില്‍ പാര്‍പ്പിച്ച് 36 ദിവസം കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഹരിയാന സ്വദേശിയായ യുവതി വൈക്കോല്‍ ശേഖരിക്കാനായി പോയപ്പോള്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയി രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ തടവില്‍ പാര്‍പ്പിച്ച് 36 ദിവസം തുടര്‍ച്ചയായി കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് പരാതി. തട്ടിക്കൊണ്ടുപോയ ആള്‍ യുവതിയുടെ അശ്ലീല വിഡിയോ നിര്‍മിച്ച് പണം ആവശ്യപ്പെട്ടു എന്നും 3 ലക്ഷം രൂപ നല്‍കിയപ്പോള്‍ യുവതിയെ വിട്ടയച്ചു എന്നും പരാതിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.
പരാതി പ്രകാരം ജൂലായ് 27നാണ് യുവതി വൈക്കോല്‍ ശേഖരിക്കാന്‍ പോയത്. അവിടെ വച്ച് കാറിലെത്തിയ മൂന്നംഗ സംഘം തോക്കിന്മുനയില്‍ നിര്‍ത്തി യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാജസ്ഥാനിലെ ഒരു ഗ്രാമത്തിലെത്തിച്ച യുവതിയെ അവിടെ ഒരു വീട്ടില്‍ പൂട്ടിയിട്ടു. മയക്കുമരുന്ന് നല്‍കി യുവതിയെ പല തവണ കൂട്ട ബലാത്സംഗം ചെയ്ത ഈ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വിഡിയോ നിര്‍മിക്കുകയും ചെയ്തു. സെപ്തംബര്‍ ഒന്നിനാണ് യുവതിയെ വിട്ടയച്ചത്. വിഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും അത് നല്‍കിയപ്പോഴാണ് തന്നെ വിട്ടയച്ചത് എന്നും യുവതി പരാതിയില്‍ പറയുന്നു.

Share this story