പരാതിക്കാരി തീക്കൊളുത്തി ആത്മഹത്യ ചെയ്തു: ബലാത്സംഗക്കേസിൽ ബി.എസ്.പി എം
BSP M

ലഖ്നോ: ബലാത്സംഗക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുകയായിരുന്ന ബി.എസ്.പി എം.പിയെ വാരാണസി കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാതി തീ കൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടർന്നാണിത്. എന്നാൽ മറ്റൊരു കേസ് നിലനിൽക്കുന്നതിനാൽ അതുൽ റായിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.

ബഹുജൻ സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ ഘോസിയിൽ നിന്നാണ് അതുൽ റായ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സത്യ പ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് അദ്ദേഹം കീഴടങ്ങുകയായിരുന്നു.

കിഴക്കൻ യു.പിയിലെ 24കാരിയാണ് 2019ൽ അതുൽ റായിബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പരാതി നൽകിയത്. 2018ൽ വാരാണസിയിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി.

കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും നീതി കിട്ടി​ല്ലെന്നും ആരോപിച്ച്കഴിഞ്ഞ വർഷമാണ് യുവതിയും പുരുഷ സുഹൃത്തും സുപ്രീംകോടതിക്കു പുറത്തു വെച്ച് തീക്കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിക്കുകയായിരുന്നു. തീക്കൊളുത്തുന്ന ദൃശ്യങ്ങൾ ഇരുവരും ഫേസ്ബുക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയും വാരാണസി പൊലീസ് അതുൽ റായിക്കെതിരെ കേസെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് ജയിച്ചെങ്കിലും സത്യപ്രതിജ്ഞ നടത്തിയില്ലെന്നും ഇതിന് അനുവാദം നല്‍കണമെന്നും കാണിച്ച് പിന്നീട് അതുലിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തെ പരോള്‍ അലഹാബാദ് കോടതി അനുവദിച്ചതിനെ തുടര്‍ന്ന് പരോളിലിറങ്ങിയ അദ്ദേഹം 2020ല്‍ സത്യപ്രതിജ്ഞ നടത്തി.

Share this story