മേഘവിസ്‌ഫോടനം ; ജമ്മു കശ്‌മീരിൽ അമ്മയും രണ്ട് മക്കളും മരിച്ചു
megavispodanam

ശ്രീനഗർ : ജമ്മു കശ്‌മീരിലെ ബുഡ്‌ഗാമിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45) മക്കളായ മുഹമ്മദ് റയീസ് മന്‍സൂരി (21), കൈസ് മന്‍സൂരി (17) എന്നിവരാണ് മരിച്ചത്. ഇവര്‍ മേഘവിസ്‌ഫോടനമുണ്ടായ പ്രദേശത്തെ ഒരു ഇഷ്‌ടിക ചൂളയില്‍ ജോലി ചെയ്‌ത്‌ വരികയായിരുന്നു.

മൂന്നുപേരെയും ഉടന്‍ തന്നെ ബുഡ്‌ഗാമിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മേഘവിസ്‌ഫോടനത്തില്‍ പ്രദേശത്തെ 25ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോർട്.

Share this story