ഛത്തിസ്ഗണ്ഡിൽ വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു

kottayam-crime

വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം നാല് ദിവസം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു. സംഭവത്തിൽ ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരിൽ മെഡിക്കൽ സ്റ്റോർ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മ്യതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സാഹു പിടിയിലായത്. പ്രിയങ്ക എന്ന യുവതി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സിവിൽ സർവീസ് കോച്ചിംഗിനായ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പ്രിയങ്ക. ഇവരിൽ നിന്ന് 11 ലക്ഷത്തോളം രൂപ സാഹു കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share this story