രാജ്യത്തെത്തിച്ച ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി
cheetahh

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു. 

Share this story