ചണ്ഡീഗഡില്‍ വനിതാ ഹോസ്റ്റലില്‍ വീഡിയോ ചോര്‍ന്ന സംഭവം: 3പേര്‍ അറസ്റ്റില്‍
student

ചണ്ഡീഗഡ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ വീഡിയോ ചോര്‍ന്നുവെന്ന പരാതിയില്‍  3 പേര്‍ അറസ്റ്റില്‍. ആരോപണ വിധേയയായ പെണ്‍കുട്ടിയെ കൂടാതെ ഷിംല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത് 
ഒരാള്‍ പെണ്‍കുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് പറയുന്നു. രണ്ടുപേരെയും ഷിംല പോലീസ് അറസ്റ്റ് ചെയ്തു പഞ്ചാബ് പോലീസിന് കൈമാറി.അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

അതേസമയം ഇന്നും നാളേയും സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കെതിരായ സഹപാഠികളുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് സര്‍വകലാശാല അധികൃതരും പൊലീസും പറയുന്നത്. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു.  

Share this story