കേന്ദ്ര പെൻഷനിൽ 1% വീതം വർധന അനുവദിക്കാന്‍ സാധ്യത

google news
pention
കേന്ദ്ര പെൻഷനിൽ 1% വീതം വർധന അനുവദിക്കാന്‍ സാധ്യത

ന്യൂഡൽഹി ∙ വിരമിക്കുന്നതിന്റെ പിറ്റേവർഷം മുതൽ കേന്ദ്ര പെൻഷനിൽ 1% വീതം വർധന അനുവദിക്കാനുള്ള സാധ്യതയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. പ്രായം കൂടുന്നതിന് ആനുപാതികമായുള്ള പെൻഷൻ വർധന 80 വയസ്സിനു പകരം 65 വയസ്സു മുതൽ നടപ്പാക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശയ്ക്കൊപ്പം ഇതും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 

നിലവിൽ 80 വയസ്സിലാണ് അടിസ്ഥാന പെൻഷന്റെ 20% വർധന ലഭിക്കുന്നത്. കഴിഞ്ഞദിവസം പെൻഷൻ സംഘടനകളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നടത്തിയ ചർച്ചയിലാണ് പെൻഷനാകുന്നതിനു പിറ്റേവർഷം മുതൽ 1% വർധനയെന്ന ആശയവും അജൻഡയിൽ ഉൾപ്പെടുത്തിയത്. ഓരോ വർഷവും 1% വീതം വർധിച്ച് 80 വയസ്സാകുമ്പോൾ നിലവിലുള്ളതു പോലെ തന്നെ 20% വർധന ലഭിക്കുകയും ചെയ്യും. 

Tags