ബിരുദം അടക്കമുള്ള ഉപരിപഠനത്തിന് വിദ്യാർഥികൾ പാകിസ്താനിൽ പോകരുതെന്ന് കേന്ദ്ര സർക്കാർ
higher studies

ഡൽഹി: ബിരുദം അടക്കമുള്ള ഉപരിപഠനത്തിന് വിദ്യാർഥികൾ പാകിസ്താനിൽ പോകരുതെന്ന് കേന്ദ്ര സർക്കാർ. യു.ജി.സിയും എ.ഐ.സി.ടി.ഇയുമാണ് വിലക്കി കൊണ്ടുള്ള നിർദേശം പുറപ്പെടുവിച്ചത്. പാകിസ്താനിൽ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിൽ അംഗീകാരമില്ലന്നും അധികൃതർ വ്യക്തമാക്കി.

പാകിസ്താനിലെ ഏതെങ്കിലും ബിരുദ കോളജിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യയിലെ വിദേശ പൗരനും പാകിസ്താനിൽ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ലെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പ‍റയുന്നു.

അതേസമയം, പാകിസ്താനിൽ ഉന്നത ബിരുദം നേടുകയും ഇന്ത്യ പൗരത്വം നൽകുകയും ചെയ്ത കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്ത്യയിൽ ജോലി തേടാൻ അർഹതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Share this story