പീഡന പരാതിയിലും അനങ്ങാതെ കേന്ദ്രം ; കേസ് കൊടുക്കേണ്ടിവരുമെന്ന് വിനേഷ് ഫോഗട്ട്

fogat

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകര്‍ക്കും എതിരായ ലൈംഗീക പീഡന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് ഏഷ്യന്‍ ഗെയിംസ് കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്.
രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ സുരക്ഷിതരല്ലെന്നത് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. കുറ്റവാളികളെ ശിക്ഷിച്ച് മാതൃക കാണിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ഫോഗട്ട് പറഞ്ഞു.
 

Share this story