ഹിന്ദുമതം ഉപേക്ഷിച്ച ദളിതരുടെ സാമൂഹ്യ സാഹചര്യം പഠിക്കാന്‍ കേന്ദ്രം
convert

ഹിന്ദുമതം ഉപേക്ഷിച്ച ദളിതരുടെ സാമൂഹ്യ സാഹചര്യം പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം. ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളിലേക്ക് അടക്കം പരിവര്‍ത്തനം നടത്തിയവരുടെ സാഹചര്യം ആകും കമ്മീഷന്‍ വിലയിരുത്തുക. മതപരിവര്‍ത്തനം നടത്തിയ ദളിതര്‍ക്ക് സംവരണാനുകൂല്യം ലഭ്യമാക്കണമെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം.

യുപി, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ദേശീയതലത്തില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഇതിനകം സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Share this story