മധ്യപ്രദേശിൽ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നികുതി ഉദ്യോഗസ്ഥനെ സി.ബി.ഐ പിടികൂടി

bribe


ന്യൂഡൽഹി: മധ്യപ്രദേശിലെ മന്ത്സൗറിൽ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കമ്പനിയിൽ പരിശോധന നടത്തുമെന്നും വൻതുക പിഴ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥൻ വ്യവസായിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

ആദായ നികുതി ഉദ്യോഗസ്ഥൻ രാംഗോപാൽ പ്രജാപാതിയാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതി ലഭിച്ചതോടെ പ്രജാപതിയെ പിടികൂടാൻ സി.ബി.ഐ പദ്ധതി തയ്യാറാക്കുകയും പണം കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Share this story