മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു : 10 മരണം

ff


മുംബൈ: മഹാരാഷ്ട്രയിൽ യ് ബാബ ഭക്തർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചു 10 മരണം. നാസിക്-ഷിർദി പാതയിൽ പഠാരെയ്ക്ക് അടുത്താണ് സംഭവം.രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. താനെയിലെ അംബെർനാഥിൽനിന്ന് അഹ്മദ്‌നഗറിലെ ഷിർദി ക്ഷേത്രത്തിലേക്ക് സായി ബാബ ഭക്തരുമായി തിരിച്ചതായിരുന്നു ബസ്. 

ഈ സമയത്ത് എതിരെനിന്നു വന്ന ട്രക്കിൽ ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവരിൽ ഏഴുപേരും സ്ത്രീകളാണെന്നാണ് പുറത്തുവരുന്ന വിവരം.

Share this story