ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തും

google news
ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ക​യാ​ണെന്ന് ബോ​റി​സ് ജോ​ണ്‍​സ​ന്‍
അദ്ദേഹം ഗുജറാത്തിലാണ് സന്ദര്‍ശനം നടത്തുന്നത്.

ദ്വിദിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തും. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദര്‍ശനം നടത്തുന്നത്. രാവിലെ എട്ട് മണിയോടെ അദ്ദേഹം അഹമ്മദാബാദിലെത്തുമെന്നാണ് വിവരം. വലിയ വരവേല്‍പ്പാണ് അദ്ദേഹത്തിനായി ഒരുക്കിയിട്ടുള്ളത്.

വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ഇന്ത്യന്‍ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും. 10 മണിയോടെ അദ്ദേഹം സബര്‍മതി ആശ്രമത്തിലെത്തും. വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.

ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സര്‍വകലാശാലയിലും അക്ഷര്‍ധാം ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സഹകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് വിവരം.

Tags