വളര്‍ത്തു നായയുടെ കടിയേറ്റു ; യുവതിയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം

court

വളര്‍ത്തുനായയുടെ കടിയേറ്റ് പരിക്കേറ്റ സ്ത്രീയ്ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കാന്‍ നിര്‍ദ്ദേശം. ഹരിയാനയിലെ ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. 
വേണമെങ്കില്‍ നഷ്ടപരിഹാര തുക നായയുടെ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീട്ടു ജോലി ചെയ്തു ജീവിക്കുന്ന മുന്നി എന്ന യുവതിയെയാണ് വിനിത് ചിക്കാര എന്നയാളുടെ നായ ആക്രമിച്ചത്. ബന്ധുവിനൊപ്പം ജോലിക്ക് പോകുമ്പോള്‍ നായ കടിക്കുകയായിരുന്നു. പിറ്റ്ബുള്‍ എന്നാണ് എഫ്‌ഐആറില്‍. എന്നാല്‍ നായ ഡോഗോ അര്‍ജന്റീനോ ഇനത്തിലുള്ളതാണെന്ന് ഉടമ പറഞ്ഞു. യുവതിയ്ക്ക് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. നായയെ വളര്‍ത്താനുള്ള ലൈസന്‍സ് ഉടമയില്‍ നിന്ന് റദ്ദാക്കി.
 

Share this story