ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഞായറാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

google news
dkdkd

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവും ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ആറ് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇവർ കൂടിക്കാഴ്ച നടത്തുന്നത്.യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. 2015ലെ ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഇഫ്താർ വിരുന്നിലാണ് നിതീഷ് കുമാറും സോണിയ ഗാന്ധിയും അവസാനമായി കണ്ടുമുട്ടിയത്.

ഈ മാസം ആദ്യം ഡഡൽഹി സന്ദർശിച്ച നിതീഷ് കുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അന്ന് സോണിയ ഗാന്ധി ഇറ്റലിയിൽ ആയിരുന്നു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയെണ് നേതാക്കളുടെ കൂടിക്കാഴ്ച. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വ്യാഴാഴ്ച തന്നെ ആരംഭിച്ച് കഴിഞ്ഞു.2024ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത് നിതീഷ് കുമാറാണ്.

ഇതിന് മുമ്പ് ഡൽഹി സന്ദർശിച്ചപ്പോൾ നിരവധി നേതാക്കളുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, നാഷണലിസ്റ്റ് കോൺഗ്രസ് അധ്യക്ഷൻ ശരദ് പവാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും കൂടിക്കാഴ്ച നടത്തിയവരിൽ ഉൾപ്പെടുന്നു.
 

Tags