ഭാരത് ജോഡോ യാത്ര വന്‍ വിജയം ; അടുത്ത വര്‍ഷവും നടത്താന്‍ ആലോചന
rahul

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷവും നടത്തുമെന്ന് വിവരം.  ഗുജറാത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോണ്‍ഗ്രസിന്റെ ആലോചന. 

 കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളില്‍ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.  രാഹുല്‍ ഗാന്ധി ഇപ്പോള്‍ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Share this story