മികച്ച റോഡുകള്‍ അപകടം വര്‍ധിപ്പിക്കും, എന്റെ മണ്ഡലത്തില്‍ അപകടങ്ങള്‍ കൂടി ; ബിജെപി എംഎല്‍എ

bjp mla

മികച്ച റോഡുകള്‍ അപകടം വര്‍ധിപ്പിക്കുമെന്ന വിചിത്ര വാദവുമായി മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാരായണ്‍ പട്ടേല്‍. മികച്ച റോഡുകള്‍ അമിത വേഗത്തിനും തുടര്‍ന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നാണ് നാരായണ്‍ പട്ടേലിന്റെ വാദം. തന്റെ മണ്ഡലത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണെന്നും നാരായണ്‍ പട്ടേല്‍ പറഞ്ഞു. മധ്യപ്രദേശില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
ചിലര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതും അപകടം വര്‍ധിപ്പിക്കുന്നുണ്ടെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. 'എന്റെ നിയോജക മണ്ഡലത്തില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. റോഡുകള്‍ മികച്ചതായതിനാല്‍ വാഹനങ്ങള്‍ അതിവേഗത്തില്‍ വരികയും ഇത് നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. എനിക്കും ഇത്തരം അനുഭവങ്ങളുണ്ട്. എല്ലാവരും അല്ല, ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ട്. ഇതും അപകടങ്ങളിലേക്ക് നയിക്കുന്നു.' എന്നായിരുന്നു നാരായണ്‍ പട്ടേലിന്റെ പ്രതികരണം.

Share this story