ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു

affw

 ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു. തേജസ്വി (25), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭർത്താവിനും മകൾക്കും ഗുരുതര പരിക്കുണ്ട്. സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഇവരുടെ ദേഹത്തേക്ക് തൂൺ തകർന്നുവീണത്. നാഗവര ഏരിയയിൽ കല്യാൺ നഗർ-എച്ച്.ആർ.ബി.ആർ ലേ ഔട്ട് റോഡിലാണ് അപകടം.

നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ആരോപിച്ചു. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമാണമാണ് നടക്കുന്നതെന്നും '40 ശതമാനം കമ്മീഷൻ' സർക്കാറിന്റെ പ്രവർത്തനഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് അമ്മയും മകനും മരിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. തകർന്നുവീണ തൂണിന്റെ അവശിഷ്ടങ്ങളും ബാരിക്കേഡുകളും മാറ്റാൻ അധികൃതർ സഹകരിച്ചില്ലെന്നും പ്രദേശവാസികളാണ് എല്ലാ തടസ്സങ്ങളും നീക്കി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.

Share this story