ബംഗ്ലാദേശിൽ മിനിബസിൽ ട്രെയിൻ ഇടിച്ച് 11 പേർ മരിച്ചു
bangladeshaccident

ധാക്ക: ബംഗ്ലാദേശിൽ ട്രെയിൻ മിനി ലോറിയിൽ ഇടിച്ച് 11പേർ മരിച്ചു. ബംഗ്ലാദേശിലെ ചാട്ടോഗ്രാം ജില്ലയിൽ റെയിൽ ക്രോസിങിലാണ് സംഭവം. അമൻ ബസാറിലെ 'ആർ ആൻഡ് ജെ പ്ലസ്' എന്ന കോച്ചിങ് സെന്ററിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് അപകടമുണ്ടായതെന്ന് യു.എൻ.ഒ ഷാഹിദുൽ ആലം പറഞ്ഞു.

മിർഷാരായ് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഖോയ്യാചോര വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങവെയാണ് യാത്രാസംഘം അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മിനി ബസിനെ ധാക്കയിലേക്ക് പോയ പ്രൊഭതി എക്‌സ്പ്രസ് റെയിൽ ക്രോസിങിലിൽ വെച്ച് ഇടിക്കുകയായിരുന്നെന്നും ഒരു കിലോമീറ്ററോളം വലിച്ചിഴച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയതായി റെയിൽവേ ജനറൽ മാനേജർ ജഹാംഗീർ ഹുസൈൻ അറിയിച്ചു.

Share this story