ബിജെപി ഏറ്റവും വലിയ ശത്രു'; അവര്‍ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് ലാലുപ്രസാദ് യാദവ്
lalu prasad yadav

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപി തന്റെ ഏറ്റവും വലിയ ശത്രുവാണെന്നും അവര്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. പാറ്റ്‌നയില്‍ ആര്‍ജെഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഞാന്‍ എന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നു. പല പാര്‍ട്ടികളും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്തു. പക്ഷേ ഞാന്‍ അവരെ കുമ്പിടുകയോ ഒരിക്കലും വണങ്ങുകയോ ചെയ്യില്ല. ബിജെപിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശത്രു. അവര്‍ക്ക് മുന്നില്‍ തലകുനിച്ചിരുന്നെങ്കില്‍ ഇത്രയും കാലം എനിക്ക് ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു'. ലാലുപ്രസാദ് പറഞ്ഞു.

എല്ലാവരും ജാഗ്രത പാലിക്കണം, 2024ല്‍ ബിജെപിയെ വേരോടെ പിഴുതെറിയണം. ഡല്‍ഹിയില്‍ പോയി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉടന് സന്ദര്‍ശിക്കുമെന്ന് ആര്‍ജെഡി മേധാവി പറഞ്ഞു. ബിജെപിയുടെ മനസ്സില്‍ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകും. രാഷ്ട്രീയ ലാഭം നേടുന്നതിനായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സീമാഞ്ചല്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Share this story