ഗുജറാത്തിൽ ബിജെപി വലിയ തോൽവിയേറ്റുവാങ്ങുമെന്ന് അശോക് ഖെലോട്ട്
Ashok Gehlot

ഗുജറാത്തിൽ ബിജെപി വലിയ തോൽവിയേറ്റുവാങ്ങുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട്. കൊവിഡിനെയും സമ്പദ്‌വ്യവസ്ഥയേയും തെറ്റായി കൈകാര്യം ചെയ്തതിനാൽ പൊതുജനങ്ങൾ ബിജെപിക്ക് എതിരാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു .
കോൺഗ്രസ് പാർട്ടി 125 സീറ്റുകൾ നേടാനാണ് ലക്ഷ്യമിടുന്നത്.

ബിജെപി സംസ്ഥാനത്ത് തുടച്ചുനീക്കപ്പെടുമെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും റാലികളും പൊതുയോഗങ്ങളുമായി ഗുജറാത്തിൽ ക്യാമ്പ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, മുൻ പാർട്ടി അധ്യക്ഷൻ ഭാരത് ജോഡോ യാത്രയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

മത്സരരംഗത്തുള്ള ആം ആദ്മി പാർട്ടിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു, ഗുജറാത്തിലേക്ക് ചുവടുമാറ്റാൻ ശ്രമിക്കുന്ന,പാർട്ടിയുടെ വിശ്വാസ്യത കുറഞ്ഞുവെന്ന് ഖെലോട്ട് അവകാശപ്പെട്ടു.
ലവ് ജിഹാദ് വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച ഗെലോട്ട്, ഒരു സമുദായത്തെ ലക്ഷ്യം വച്ചാണ് ബിജെപി രാഷ്ട്രീയം കളിക്കുന്ന

Share this story