വോട്ടിന് പണം തരാമെന്ന് പറഞ്ഞ് പുലിവാല് പിടിച്ച് കര്‍ണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി

ബംഗ്ലൂരു : വോട്ടിന് പണം തരാമെന്ന് പറഞ്ഞ് പുലിവാല് പിടിച്ച് കര്‍ണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി രംഗത്ത്. ബെലഗാവിയിലെ കോണ്‍ഗ്രസ് എംഎല്‍എ ആളുകള്‍ക്ക് ഇപ്പോഴേ സമ്മാനങ്ങള്‍ നല്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും ആളൊന്നിന് ആറായിരം രൂപ വച്ച് ബിജെപി തരുമെന്നുമായിരുന്നു ജാര്‍ക്കിഹോളി പറഞ്ഞത്.
ഇവിടത്തെ കോണ്‍ഗ്രസ് എംഎല്‍എ ഇപ്പോഴേ ആളുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങി എന്നറിഞ്ഞു. ഞങ്ങള്‍ നിങ്ങള്‍ക്ക് 6000 രൂപ തന്നില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യണ്ട എന്നായിരുന്നു ജാര്‍ക്കിഹോളി വ്യക്തമാക്കിയത്.
വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി പാര്‍ട്ടി നേതൃത്വം ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേയെന്നാണാണ് ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പറയുന്നത് . തിരഞ്ഞെടുപ്പ് കമ്മീഷന് ജാര്‍ക്കിഹോളിയുടെ പ്രസ്താവന കാണുന്നുണ്ട്. മുഖ്യമന്ത്രിയടക്കം ബിജെപി പാര്‍ട്ടി നേതൃത്വവും ഇത് കാണുന്നുണ്ട്. അവര്‍ തീരുമാനിക്കട്ടെ നടപടിയെന്നും ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പ്രതികരിക്കുന്നു.