ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്‌നാം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
സമാജ്‌വാദി പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ജെ പി നദ്ദ

നദ്ദ വിദേശ പ്രമുഖരുമായി സംവദിക്കുന്ന 'ബിജെപിയെ അറിയുക' എന്ന പരിപാടിയുടെ തുടര്‍ച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ച.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്‌നാം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ദേശീയ തലസ്ഥാനത്തെ ഓഫീസില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. നദ്ദ വിദേശ പ്രമുഖരുമായി സംവദിക്കുന്ന 'ബിജെപിയെ അറിയുക' എന്ന പരിപാടിയുടെ തുടര്‍ച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ച.


ലോകത്തെ വിവിധ രാജ്യങ്ങളില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാടും ദൗത്യവും സംസ്‌കാരവും പരിചയപ്പെടുത്താനുള്ള ബിജെപിയുടെ സംരംഭമാണ് 'ബിജെപിയെ അറിയുക' കാമ്പയിന്‍. പാര്‍ട്ടിയുടെ 42ാമത് സ്ഥാപക ദിനത്തിലാണ് 'ബിജെപിയെ അറിയുക' എന്ന പ്രചാരണം ആരംഭിച്ചത്. കാമ്പയിന്റെ രണ്ടാം ഘട്ടം മെയ് 16നും, മൂന്നാമത്തെ യോഗം ജൂണ്‍ 4ന് നടന്നു.

പരിപാടിക്ക് കീഴില്‍ നദ്ദ ഇതുവരെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ, സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍, 47 രാജ്യങ്ങളിലെ പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) ബി എല്‍ സന്തോഷ്, ബിജെപി ദേശീയ സെക്രട്ടറി ഋതുരാജ് സിന്‍ഹ, പാര്‍ട്ടിയുടെ വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ഡോ വിജയ് ചൗതൈവാലെ എന്നിവര്‍ യോഗത്തില്‍ നദ്ദയ്‌ക്കൊപ്പം ചേരും.

Share this story