ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

സമാജ്‌വാദി പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ജെ പി നദ്ദ

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നദ്ദ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്. ഒമ്പത് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയം ഉറപ്പ് വരുത്തണമെന്ന് യോഗത്തിലെ പ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തു.
ദുര്‍ബ്ബലമായ ബൂത്തുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ നിര്‍ദേശിച്ചു. 72,000 ബൂത്തുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തുടനീളമുള്ള 100 ലോക്‌സഭാ മണ്ഡലങ്ങളിലായി 72,000 ബൂത്തുകള്‍ അടയാളപ്പെടുത്തി. അവിടെ ബിജെപി ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞു. 1.3 ലക്ഷം ബൂത്തുകളില്‍ എത്തി പാര്‍ട്ടിയുടെ നയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Share this story